ചെന്നൈ: രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനെന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തമിഴ്‌നാട്ടിലെന്നപോലെ കേരളത്തിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയല്‍ കില്ലറുടെ കഥ പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. നായകനായാലും വില്ലനായാലും അഭിനയമികവില്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. തിയേറ്ററുകളില്‍ നിന്നിറങ്ങി കഴിഞ്ഞതിന് ശേഷവും പ്രേക്ഷകരെ വിടാതെ പിന്തുടരുകയാണ് ഇതിലെ വില്ലന്‍ കഥാപാത്രം. ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നതിനെക്കുറിച്ച് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
ശരവണന്‍ നാന്‍ അവതരിപ്പിച്ച ക്രിസ്റ്റഫറെന്ന വില്ലനിലേക്ക് എത്തിയതിനെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. രാംകുമാറിന്റെ രാക്ഷസനെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ വില്ലനെ മറക്കില്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ മികച്ച വില്ലനായിരുന്നു ഇതെന്ന് നിസംശയം പറയാം. നാല് കൊലപാതകങ്ങളും എങ്ങനെ ചെയ്തുവെന്നും അതിന് പിന്നിലെ കാരണവുമൊക്കെയാണ് സിനിമയുടെ തന്നെ സുപ്രധാന വഴിത്തിരിവായി മാറിയത്. സിനിമ മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ചാണ് വില്ലനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഞെട്ടിച്ച വില്ലന്‍ രൂപത്തിലും ഭാവത്തിലും സവിശേഷതകളുമായെത്തിയ സൈക്കോ കില്ലറാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണ ഘടകം. ഒരൊറ്റ സംഭാഷണം പോലുമില്ലാതെയാണ് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. കൊറിയന്‍ സിനിമകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അതാവാം തന്നെ ത്രില്ലര്‍ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. നായകനോളം തന്നെ കൈയ്യടി ലഭിച്ചിട്ടുണ്ട് ഈ വില്ലന്. വില്ലനായെത്തിയത് ചെറിയ വേഷങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ശരവണനാണ് ക്രിസ്റ്റഫറെന്ന വില്ലനെ അവതരിപ്പിച്ചത്.
ഒരു യഥാര്‍ത്ഥ കൊലയാളിയുടെ ജീവിതത്തെയാണ് താന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. ക്രിസ്റ്റഫറെന്നത് കേവലമൊരു സാങ്കല്‍പ്പിക കഥാപാത്രമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമായൊരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തണമെന്ന ആഗ്രഹവുമായി നീങ്ങുന്നതിനിടയിലാണ് താന്‍ ഒരു ലേഖനം വായിക്കുന്നതെന്നും അതാണ് സിനിമയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. രണ്ടുപേരെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത്. ഇന്ത്യക്കാരായിരുന്നില്ല അവര്‍. ഒരാള്‍ മാനസിക വൈകല്യമുള്ള ഒരു കൊലയാളിയും മറ്റേയാള്‍ സ്ത്രീയുമായിരുന്നു. ഈ ലേഖനമായിരുന്നു സിനിമയ്ക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. സിനിമ കെട്ടുകഥയാണെങ്കിലും യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രിസ്റ്റഫറെന്ന വില്ലനെ സൃഷ്ടിച്ചത്. നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരുന്നുവെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിന്‍ട്രല എന്നായിരുന്നു ആദ്യം പേര് നല്‍കിയത്. പിന്നീടത് മിന്‍മിനിയാക്കി. ഒടുവിലാണ് രാക്ഷസനെന്ന പേരിലേക്കെത്തിയത്.
from Anweshanam | The Latest News From India https://ift.tt/2Dfd9R9
via IFTTT