Breaking

Thursday, November 1, 2018

ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: മേസ്തിരിയുടെ പേരില്‍ കേസ്

താമരശ്ശേരി: ഭർത്താവ് മരിച്ച ആദിവാസിയുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് മേസ്തിരിയുടെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. വയനാട് പുൽപ്പള്ളി സ്വദേശി കുഞ്ഞുമോന്റെ പേരിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. അടിവാരം ഭാഗത്തെ ഒരു കൈതച്ചക്ക കൃഷിത്തോട്ടത്തിലെ മേസ്തിരിയാണിയാൾ. അവിടെ കൂലിപ്പണിക്കുപോയിരുന്ന യുവതിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിൽനിന്ന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതി ഒളിവിലാണ്. Content Highlight: Tribal women Raped bycontractor


from mathrubhumi.latestnews.rssfeed https://ift.tt/2SyASAR
via IFTTT