Breaking

Thursday, November 1, 2018

98 മാർക്കുമായി 96കാരി കാർത്യായനിയമ്മ ഒന്നാമത്

ആലപ്പുഴ: തൊണ്ണൂറ്റിയാറിന്റെ ചുറുചുറുക്കിൽ പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മയ്ക്ക് 100-ൽ 98 മാർക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടി കാർത്ത്യായനിയമ്മ റാങ്കും സ്വന്തമാക്കി. സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഹരിപ്പാട് സ്വദേശിനിയായ കാർത്ത്യായനിയമ്മ ഒന്നാമതെത്തിയത്. ചേപ്പാട് കണിച്ചനെല്ലൂർ എൽ.പി.എസിൽ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോൾ ചെറിയ ഒരു പേടിയുണ്ടായിരുന്നു. കാരണം, ജീവിതത്തിലെ ആദ്യത്ത പരീക്ഷയായിരുന്നു. അതും തൊണ്ണൂറ്റിയാറാം വയസ്സിൽ. പക്ഷേ, ആ പേടിയൊക്കെ വെറുതെയായിരുന്നുവെന്ന് പരീക്ഷാ ഫലം വന്നപ്പോൾ ബോധ്യമായി. തൊട്ടടുത്തിരുന്ന് പരീക്ഷ എഴുതിയത് 79 കാരനായ രാമചന്ദ്രൻ കാർത്ത്യായനിയമ്മയുടെ ഉത്തരക്കടലാസിൽ നോക്കുന്നതിന്റെ ചിത്രം അടുത്തദിവസത്തെ പത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. രാമചന്ദ്രനും നല്ല മാർക്കോടെ പരീക്ഷ പാസായി. ഒന്നാം റാങ്കുകാരിയായ കാർത്ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.സംസ്ഥാനത്ത് 42,933 പേരാണ് അക്ഷരലക്ഷം പരീക്ഷയിൽ വിജയിച്ചത്. 99 ശതമാനമാണ് വിജയം.


from mathrubhumi.latestnews.rssfeed https://ift.tt/2zhJH9q
via IFTTT