Breaking

Thursday, November 29, 2018

യുപിയില്‍ യുവാവിനെ പോലിസ് വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗര്‍ സ്വദേശിയായ 21കാരനായ ഇര്‍ഷാദ് അഹ്മദിനെ യുപി പോലിസ് വെടിവച്ചുകൊന്നത്. 24 മണിക്കൂറിനിടെ ആറ് ഏറ്റുമുട്ടലുകളാണ് പോലിസ് മീറത്തില്‍ നടത്തിയത്. ഇതില്‍ മറ്റ് ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ ഏറ്റുമുട്ടലില്‍ പിടികൂടിയതായി പോലിസ് അവകാശപ്പെട്ടു.

മീറത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഇര്‍ഷാദിനെ പോലിസ് വെടിവച്ചുകൊന്നത്. വാഹനത്തില്‍ കാലികളെ കടത്തുകയായിരുന്ന യുവാക്കള്‍ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്നും അവര്‍ തങ്ങളെ വെടിവച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്നുമാണ് പോലിസ് പറയുന്നത്. 

ഇര്‍ഷാദിനൊപ്പം ഉണ്ടായിരുന്നുവെന്ന് പോലിസ് പറയുന്ന നാലുപേര്‍ക്കെതിരേ കൊലപാതകശ്രമം (307), പശുഹത്യ തടയല്‍ നിയമം എന്നീ വകുപ്പുകള്‍പ്രകാരം സര്‍ദാന പോലിസ് കേസെടുത്തു. എന്നാല്‍, പോലിസ് കഥ കള്ളമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

തലയ്ക്കു പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയിലാണ് മരിച്ചതെന്നും പോലിസ് പറഞ്ഞു.

എന്നാല്‍, പോലിസിന്റെ എല്ലാ വാദങ്ങളും കുടുംബം നിഷേധിച്ചു. രാത്രി ഒന്നിച്ചു ഭക്ഷണം കഴിച്ചശേഷം വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഇര്‍ഷാദ് എങ്ങനെയാണ് 15 കിലോമീറ്റര്‍ ദൂരമുള്ള സര്‍ദാനയില്‍ എത്തിയതെന്ന് പിതാവ് ദില്‍ഷാദ് ചോദിച്ചു. ഇര്‍ഷാദും ഞങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിയത്. രാവിലെ ഗ്രാമമുഖ്യന്‍ പറഞ്ഞപ്പോഴാണ് ഇര്‍ഷാദിന് അപകടം സംഭവിച്ച കാര്യം അറിഞ്ഞത്. പിന്നെയാണ് മരിച്ചതായി അറിഞ്ഞത്. എന്നാല്‍, ഇര്‍ഷാദ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്ന് യുവാവിന്റെ വീട് നില്‍ക്കുന്ന പ്രദേശത്തെ പോലിസും നാട്ടുകാരും അറിയിച്ചു. 



from Anweshanam | The Latest News From India https://ift.tt/2QmSode
via IFTTT