Breaking

Sunday, November 11, 2018

ദിവസവും എള്ള് കഴിക്കുന്നത് ശീലമാക്കിയാലോ

ഭക്ഷണത്തില്‍ എളള് ചേര്‍ക്കാമെന്ന് മാത്രമല്ല മികച്ച ഒരു മരുന്ന് കൂടിയാണെന്നറിയാമല്ലോ. നല്ല ആരോഗ്യത്തിന് ഇനി മുതല്‍ ദിവസവും എള്ള് കഴിക്കുന്നത് ശീലമാക്കിയാലുളള ഗുണങ്ങള്‍ എന്തൊക്കൊണെന്ന്് അറിയേണ്ടേ. മിക്ക വീടുകളിലും എള്ള് വാങ്ങി നമ്മളെല്ലാവരും സൂക്ഷിക്കാറുണ്ട്. എന്നിരുന്നാലും ദിവസവും ഇത് കഴിക്കുന്ന പതിവ് നമുക്ക് ഉണ്ടാവില്ല. എന്നാല്‍ ഇനി മുതല്‍ ഇത് ശ്രദ്ധിക്കുക.

ദിവസവും എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. എള്ളില്‍ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി വര്‍ധിപ്പിക്കുവാനും, പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും കഴിയുന്നു.ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ, കുട്ടികള്‍ക്ക് ഇത് ദിവസവും കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ്. അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.എള്ളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത്  ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതാണ്.

മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആര്‍ത്തവസമയത്തെ അധികമായുളള വയറ് വേദന അകറ്റാന്‍ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വേദനയ്ക്ക് ശമനം കിട്ടും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ഇതിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും.  ഇതിനെല്ലാം പുറമെ നാം എല്ലാവരും ഏറെ കഷ്ടപ്പെടുന്ന മുടികൊഴിച്ചില്‍ തടയാനും ഇത് ഏറ്റവും ഉത്തമമാണ്. എള്ള് മുടിക്ക് മിനുസവും കറുപ്പും നല്‍കും.
 



from Anweshanam | The Latest News From Health https://ift.tt/2yVy3Si
via IFTTT