സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളും പച്ചക്കറികളുമാണ് ഇന്ന് വിപണിയില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. പഴങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഉപയോഗിക്കരുതെന്നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. സ്റ്റിക്കര്‍ പതിപ്പിക്കാനായി ഉപയോഗിക്കുന്ന പശ എന്താണെന്ന് പോലും പലര്‍ക്കും അറിയില്ല. സാധനങ്ങള്‍ കഴുകി ഉപയോഗിച്ചാല്‍ പോലും പശയുടെ അംശം നമ്മുടെ ഉള്ളിലെത്താറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമായതാണെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വിലയിരുത്തല്‍.
ഉത്പാദകരുടെയും വിതരണക്കാരുടെയും പേരുവിവരങ്ങള്‍, വില. ജൈവമാണോ അല്ലയോ എന്നി വിവരങ്ങളാണ് മറ്റു രാജ്യങ്ങളില്‍ സ്റ്റിക്കറിന്മേല്‍ ഉണ്ടാവുക. എന്നാല്‍ പ്രീമിയം, ടെസ്റ്റഡ് ഓക്കെ, ബെസ്റ്റ് ക്വാളിറ്റി തുടങ്ങിയ പ്രധാന്യമില്ലാത്തതും സത്യസന്ധവുമില്ലാത്ത വിവരങ്ങളാണ് മിക്കവാറും കാണുക. ഇത്തരം മാനദണ്ഡങ്ങള്‍ ഉത്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു ഏജന്‍സിയും അനുവാദം നല്‍കിയിട്ടുമുണ്ടാവില്ല. സ്റ്റിക്കര്‍ ഒട്ടിച്ചതിന് ഒട്ടിക്കാത്തവയെക്കാള്‍ വില കൂടുതല്‍ ഈടാക്കുന്നുണ്ട്. സ്റ്റിക്കര്‍ പതിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പശയുടെയും മഷിയുടെയും കാര്യത്തില്‍ സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ടെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
from Anweshanam | The Latest News From Health https://ift.tt/2Q4p0oz
via IFTTT