Breaking

Thursday, November 29, 2018

യു.പി.എ. സർക്കാരിന്റെ കാലത്തെ വളർച്ചനിരക്ക് വെട്ടിക്കുറച്ചു

ന്യൂഡൽഹി: കഴിഞ്ഞ യു.പി.എ. സർക്കാരിന്റെകാലത്തെ (2010-11) സാമ്പത്തിക വളർച്ചനിരക്കിൽ കുറവുവരുത്തി കേന്ദ്ര സർക്കാർ. നേരത്തേ 10.3 ശതമാനമായിരുന്നു വളർച്ച രേഖപ്പെടുത്തിയിരുന്നത്. ഇത് 8.5 ശതമാനമാണെന്ന് ബുധനാഴ്ച സർക്കാർ അറിയിച്ചു. ഉദാരീകരണത്തിനുശേഷം ഇന്ത്യ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തിയ ഏകവർഷമായിരുന്നു 2010-11. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്. 2004-05 സാമ്പത്തിക വർഷത്തിനുപകരം 2011-12 സാമ്പത്തിക വർഷത്തെ അടിസ്ഥാന വർഷമായി കണക്കാക്കി മുൻ വർഷങ്ങളിലെ വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനിടെയാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ.) വളർച്ചനിരക്കിൽ കുറവുവരുത്തിയത്. ഖനനം, ക്വാറിയിങ്, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകളിൽ പുനഃപരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ, സി.എസ്.ഒ. മേധാവി പ്രവീൺ ശ്രീവാസ്തവ എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 2005-06, 2006-07 സാമ്പത്തിക വർഷങ്ങളിലെ വളർച്ചനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടുവർഷങ്ങളിലും 9.3 ശതമാനമായിരുന്നു വളർച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് 7.9 ശതമാനം (2005-06), 8.1 ശതമാനം (2006-07)എന്നിങ്ങനെയാണ് കുറച്ചത്. 2007-08 സാമ്പത്തികവർഷത്തിൽ 9.8 ശതമാനമായിരുന്നത് 7.7 ശതമാനമായും കുറച്ചു. പുതിയ കണക്കുകൾ അന്താരാഷ്ട്രതലത്തിലെ കണക്കുകളുമായും യു.എൻ. സ്റ്റാൻഡേർഡ് നാഷണൽ അക്കൗണ്ടുമായും ഒത്തുപോകുന്നതായി രാജീവ്കുമാർ പറഞ്ഞു. Content Highlight:Government slashes GDP growth rate during UPA era


from mathrubhumi.latestnews.rssfeed https://ift.tt/2AxEJGk
via IFTTT