Breaking

Thursday, November 29, 2018

മെസ്സി തിളങ്ങി; ബാഴ്‌സ ചാമ്പ്യന്‍ന്‍സ് ലീഗ് നോക്കൗട്ടില്‍

ഐന്തോവൻ: റയൽ മാഡ്രിഡിനു പിന്നാലെ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയും ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ടിൽ കടന്നു. സൂപ്പർ താരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ഡച്ച് ക്ലബ്ബ് പി.എസ്.വി ഐന്തോവനെ അവരുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. 61-ാം മിനിറ്റിൽ മെസ്സിയും 70-ാം മിനിറ്റിൽ ജെറാർഡ് പിക്വെയുമാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്. 82-ാം മിനിറ്റിൽ ക്യാപ്റ്റൻ ലുക്ക് ഡി ജോങ്ങിലൂടെ പി.എസ്.വി ഒരു ഗോൾ മടക്കിയെങ്കിലും ബാഴ്സയുടെ വിജയം തടയാൻ സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബാഴ്സയ്ക്കായിരുന്നു ആധിപത്യം. എന്നാൽ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചു. 61-ാം മിനിറ്റിൽ മെസ്സിയും ഓസുമാനെ ഡെംബലെയും ചേർന്നുള്ള മുന്നേറ്റമാണ് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചത്. 70-ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു പിക്വെയുടെ ഗോൾ. വിജയത്തോടെ ഗ്രൂപ്പ് ബിയിൽ 13 പോയിന്റുമായി ബാഴ്സ നോക്കൗട്ട് ഉറപ്പിച്ചു. Content Highlights: lionel messi guides barcelona to top of champions league group


from mathrubhumi.latestnews.rssfeed https://ift.tt/2E4RVGV
via IFTTT