Breaking

Saturday, November 3, 2018

ശബരിമല നിരോധനാജ്ഞ: മാധ്യമങ്ങൾക്കും നിയന്ത്രണം

ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ യുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുന്‍പ്  മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല.  അ​ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍നിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചിത്തിര ആട്ടമഹോത്സവത്തിന് മുന്നോടിയായുണ്ടായേക്കാവുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച്ച അര്‍ദ്ധരാത്രിമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച്ച രാത്രിമുതല്‍ ആറാം തീയതി അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2EZmJdo
via IFTTT