Breaking

Thursday, November 29, 2018

എസ്.ബി.ഐ. സ്ഥിരനിക്ഷേപ പലിശ കൂട്ടി

മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഒരു കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു. അടിസ്ഥാന നിരക്കിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ ബേസിസ് പോയന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. നിരക്ക് ബുധനാഴ്ച പ്രാബല്യത്തിലായി. ഒന്നു മുതൽ രണ്ടു വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.8 ശതമാനമാണ് പുതിയ പലിശ. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. രണ്ടു മുതൽ മൂന്നു വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനം പലിശ ലഭിക്കും. ഒന്നു മുതൽ രണ്ടു വർഷം വരെ കാലാവധിയുള്ള മുതിർന്ന പൗരൻമാർക്കുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് 7.20 ശതമാനത്തിൽനിന്ന് 7.30 ശതമാനമായി. രണ്ടു മുതൽ മൂന്നു വർഷം വരെ കാലാവധിയുള്ള പലിശ നിരക്ക് 7.25 ശതമാനത്തിൽ നിന്ന് 7.30 ശതമാനമായി. എന്നാൽ മൂന്നു മുതൽ അഞ്ചു വർഷം വരെയും അഞ്ചു മുതൽ 10 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപ പലിശനിരക്ക്, മുതിർന്ന പൗരൻമാർക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയും അഞ്ചു മുതൽ 10 വർഷം വരെയുമുള്ള സ്ഥിരനിക്ഷേപ പലിശനിരക്ക് യഥാക്രമം 6.80, 6.85 ശതമാനമാണ്. ഇത് മുതിർന്ന പൗരൻമാർക്ക് യഥാക്രമം 7.30, 7.35 ശതമാനവുമാണ്. ജൂലായിലാണ് ഇതിനു മുൻപ് എസ്.ബി.ഐ. സ്ഥിര നിക്ഷേപ പലിശനിരക്ക് വർധിപ്പിച്ചത്. വർഷംതോറും സ്വകാര്യ-പൊതുമേഖല ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളിലെ പലിശനിരക്ക് വർധിപ്പിക്കാറുണ്ട്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ ബാങ്കുകൾ ഈ വർഷം സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. content highlight:SBI increases interest rates for fixed deposits


from mathrubhumi.latestnews.rssfeed https://ift.tt/2SiVSKV
via IFTTT