തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീടിന്റെ ചായ്പിൽതൂങ്ങി മരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്.ഇന്നലെയാണ് ഹരികുമാർ വീട്ടിലെത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനൽകുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ചനിരാഹാര സമരം അവസാനിപ്പിച്ചു. വാഹനം വരുന്നത് കണ്ട്ഡി.വൈ.എസ്.പി.സനലിനെ തള്ളിയിടുകയായിരുന്നെന്നക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കാൻ ഇരിക്കുകയായിരുന്നു. തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽ കഴിയുകയായിരുന്ന ഹരികുമാർ ഇന്ന് കേരളത്തിൽ തിരിച്ചെത്തി പോലീസിൽ കീഴടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹരികുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയുടെ പരിഗണനക്കുവരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OGDbid
via
IFTTT