Breaking

Friday, November 2, 2018

ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ മുന്നോട്ട്

ജംഷേദ്പുർ: എഫ്.സി.ഗോവയെ തകർത്ത് ജംഷേദ്പുർ എഫ്.സി ഐ.എസ്.എല്ലിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാല് ഗോളിനാണ് ജംഷേദ്പുർ ഗോവയെ മുക്കിക്കളഞ്ഞത്. ജംഷേദ്പുരിനുവേണ്ടി മൈക്കൽ സൂസൈരാജ് രണ്ട് ഗോൾ നേടി. മെമോയും സുമീത് പാസ്സിയുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. മൗർതാദ ഫാലിന്റെ വകയാണ് ഗോവയുടെ ആശ്വാസഗോൾ. പതിനേഴാം മിനിറ്റിലാണ് സൂസൈരാജ് സ്കോറിങ്ങിന് തുടക്കമിട്ടത്. 33-ാം മിനിറ്റിൽ ഫാൽ ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ ഗോവ പൂർണമായി കളി മറന്നു. 50-ാം മിനിറ്റിൽ സൂസൈരാജ് ജംഷേദ്പുരിനെ വീണ്ടും മുന്നിലെത്തിച്ചു. 77-ാം മിനിറ്റിൽ മെമോയും 78-ാം മിനിറ്റിൽ പാസ്സിയും പട്ടിക പൂർത്തിയാക്കി. ആറ് കൡകളിൽ നിന്ന് പത്ത് പോയിന്റാണുള്ളത് ജംഷേദ്പുരിന്. അവർ ബെംഗളൂരു എഫ്.സി.യെ മറികടന്നാണ് മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയത്. അഞ്ചു കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ഗോവ നോർത്ത് ഈസ്റ്റിന് പിറകിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. Content Highlights:ISL FC Goa Jamshedpur Goal


from mathrubhumi.latestnews.rssfeed https://ift.tt/2CSHfJQ
via IFTTT