ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപം രാംപുരിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പാകിസ്താൻ നടത്തിയ വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും ശനിയാഴ്ച രാവിലെയോടെ മരിച്ചത്. പരിക്കേറ്റ മറ്റൊരു സൈനികനും ചികിത്സയിലാണ്. ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് വെടിവെയ്പുണ്ടായത്. ഹവൽദാർ ഗോകരൺ സിങും നായിക് ശങ്കർ എസ് പി കോയിയുമാണ് വീരമൃത്യു വരിച്ച സൈനികർ. 2020 മെയ് ഒന്നിന് വൈകുന്നേരം മൂന്നര മണിയോടെ പ്രകോപനമൊന്നുമില്ലാതെ വെടിനിർത്തൽ കരാർ ലംഘിച്ച് ബാരമുള്ളയിലെ രാംപുർ സെക്ടറിൽ പാകിസ്താൻ വെടിവെയ്പ് നടത്തിയെന്ന് സൈനികവക്താവ് കേണൽ രാജേഷ് കാലിയ ഔദ്യോഗികക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 30 ന് നിയന്ത്രണരേഖയിലെ പൂഞ്ചിൽ പാകിസ്താൻ വെടിവെയ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഏപ്രിൽ 29 ന് മാൻകോട്ടിലും മെന്ധാരിലും പ്രകോപനമില്ലാതെ പാകിസ്താൻ ആക്രമണം നടത്തുകയും ചെയ്തു. Content Highlights: 2 Soldiers Die Of Injuries As Pak Violates Ceasefire In J&Ks Baramulla
from mathrubhumi.latestnews.rssfeed https://ift.tt/2zQ58m2
via 
IFTTT