ന്യൂയോർക്ക്: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി നിഷേധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. 27 വർഷം മുമ്പ് 1990 കളിൽ സെനറ്റിലെ ജോലിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. മുൻ ജീവനക്കാരിയായ താര റീഡ് (56) ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഒരു പോഡ്കാസ്റ്റിലാണ് റീഡ് ബൈഡൻ തന്നെഉപദ്രവിച്ചതായി ആരോപണം ഉയർത്തിയത്. സംഭവത്തിൽ വാഷിംങ്ടൺ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പൊലീസിനോട് ഇവർ ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഞാൻ വ്യക്തമായി പറയുന്നു, അങ്ങനെ ഒരു കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ല, മുൻ വൈസ് പ്രസിഡന്റും സെനറ്ററുമായബൈഡൻ എംഎസ്എൻബിസിയുടെ മോർണിംഗ് ജോ എന്ന അഭിമുഖത്തിൽ വ്യക്തമാക്കി. റീഡ് അവകാശപ്പെട്ടതുപോലെ പരാതി നൽകിയതായി എന്തെങ്കിലും രേഖയുണ്ടോ എന്ന് പരിശോധിക്കാൻദേശീയ ആർക്കൈവ്സിനോട് ആവശ്യപ്പെടുമെന്ന് ബൈഡൻ പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ ദുരൂഹതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. Content Highlight: Us President election Democrat candidate Joe Biden denies alleged sexual assault
from mathrubhumi.latestnews.rssfeed https://ift.tt/2KOc4SZ
via 
IFTTT