Breaking

Saturday, May 2, 2020

വിദഗ്ധരുടേയും പ്രതിപക്ഷത്തിന്റേയും എതിര്‍പ്പുകള്‍ക്കിടെ പുതിയ പാര്‍ലമെന്റ് പദ്ധതിക്ക് പച്ചക്കൊടി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടേയും വിദഗ്ദ്ധരുടേയും വിമർശനങ്ങൾക്കിടെ പുതിയ പാർലമെന്റ് കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയിൽ നിന്നുൾപ്പടെയാണ് അനുമതി ലഭിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് ഈ തീരുമാനത്തെ അപലപിച്ചു. രാജ്യം ഒരു പകർച്ചവ്യാധിയുമായി പൊരുതുന്ന ഘട്ടത്തിൽ സർക്കാരിന്റെ അസംബന്ധ മുൻഗണനകൾ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ലോക്ക്ഡൗണിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെട്ടതും മറ്റും പരിഗണിച്ച് വമ്പൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണണെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഏപ്രിൽ 23-ന് പുതിയ പാർലമെന്റ് മന്ദിരത്തിനുള്ള നിർദേശം ചർച്ച ചെയ്യുന്നതിനായി സെൻട്രൽ വിസ്റ്റ കമ്മിറ്റിയുടെ പ്രത്യേക ഉപദേശക സംഘം വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നിരുന്നു. 900 കോടിയാണ് പദ്ധതിക്ക് കണക്കാക്കുന്നത്. കമ്മിറ്റിയിലെ സ്വതന്ത്ര അംഗങ്ങൾ ഈ ഘട്ടത്തിൽ യോഗം ചേരുന്നതിനെ എതിർത്തിരുന്നു. ദേശീയ താല്പര്യത്തിൽ പദ്ധതി പ്രധാനമാണെന്നും പദ്ധതി നടപ്പാക്കുന്നതിനുള്ള സമയ പരിധി അവഗണിക്കാനാവില്ലെന്നും യോഗത്തിന്റെ മിനുറ്റ്സ് രേഖപ്പെടുത്തി. ഇതിന്റെ ആർക്കിടെക്റ്റ് പദ്ധതിയുടെ ഓൺലൈൻ അവതരണവും നടത്തുകയുണ്ടായി. കമ്മിറ്റിയിൽ ദേശീയ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെ നിയോഗിക്കുന്നതിന്റെ ലക്ഷ്യം പരാജയപ്പെടുന്നതിൽ ഞാൻ നിരാശനാണെന്ന് സിവിസി അംഗങ്ങളിലൊരാളായ ബൽബിർ വർമ പറഞ്ഞു. ഇന്ത്യൻ പാർലമെന്റ് മന്ദിരം പുനർരൂപകൽപ്പന ചെയ്യുന്നതുപോലുള്ള ഒരു പദ്ധതി നൂറു വർഷത്തിലൊരിക്കൽ നടക്കുന്നതാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുവരെ മാറ്റിവെക്കാനുള്ള അഭ്യർത്ഥന അവഗണിച്ചുകൊണ്ട് അടിയന്തരാവസ്ഥയുടെ മറവിൽ സർക്കാരിതര-ബാഹ്യ വിദഗ്ദ്ധരുടെ അഭാവത്തിലാണ് രൂപകൽപ്പനകൾ പരിഗണിക്കുന്നതിനുള്ള യോഗം ചേർന്നത് ബൽബിർ വർമ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. Content Highlights:New Parliament plan gets green signal


from mathrubhumi.latestnews.rssfeed https://ift.tt/35vi0K8
via IFTTT