Breaking

Saturday, May 2, 2020

സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങി; 350 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മരിച്ചു

ഭോപ്പാൽ: മഹാരാഷ്ട്രയിൽ നിന്ന് സൈക്കിളിൽ സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക് തിരിച്ച കുടിയേറ്റ തൊഴിലാളി യാത്രാമധ്യേ മരിച്ചു. തബ്രക് അൻസാരി എന്നയാളാണ് മരിച്ചത്. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ എത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന സമാനരീതിയിലുള്ള മൂന്നാമത്തെ മരണമാണിത്. മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് മറ്റ് പത്ത് തൊഴിലാളികൾക്കൊപ്പമാണ് ഇയാൾ യാത്ര തിരിച്ചത്. ഭിവണ്ടിയിലെ പവർലൂം യൂണിറ്റിൽ തൊഴിൽ ചെയ്തുവന്നിരുന്നവർക്ക് ജോലി നഷ്ടപ്പെട്ടുവെന്നും നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും സംഘത്തിലുണ്ടായിരുന്ന തൊഴിലാളികളിലൊരാളായ രമേഷ് കുമാർ പറഞ്ഞു. "ഭിവണ്ടിയിലെ പവർലൂം യൂണിറ്റിൽ ജോലിക്കാരായ തങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. പണവും ഭക്ഷണവുമില്ലായിരുന്നു. അതിനാൽ മഹാരാജ്ഗഞ്ചിലേയ്ക്ക് സൈക്കളിൽ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ 350 കിലോമീറ്റർ പൂർത്തിയാക്കിയപ്പോൾ തബ്രക്കിന് തലകറക്കം ഉണ്ടായി. സൈക്കളിൽ നിന്ന് റോഡിലേയ്ക്ക് വീണു." - രമേഷ് കുമാർ പറഞ്ഞു. നിർജ്ജലീകരണത്തോടൊപ്പം അമിതമായ ക്ഷീണവും ചൂടും മരണത്തിന് കാരണമാകാമെന്ന് പോലീസ് പറഞ്ഞു. എങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം നിർണ്ണയിക്കാൻ കഴിയൂവെന്നും ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബർവാനി ജില്ലയിൽ 10 ദിവസത്തിനുള്ളിൽ നാട്ടിലേയ്ക്ക് മടങ്ങിയ രണ്ട് കുടിയേറ്റ തൊഴിലാളികൾ യാത്രാമധ്യേ നേരത്തെ മരിച്ചിരുന്നു. Content Highlights: Coronavirus lockdown: Migrant Worker Dies Mid-Way After 350-km Bicycle Ride To Home From Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/35uq5P5
via IFTTT