ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ബലാത്സംഗക്കേസിലെ പ്രതിയെയും രണ്ടു സഹതടവുകാരെയും സമ്പർക്കവിലക്കിലാക്കി. പ്രതി ബലാത്സംഗംചെയ്ത യുവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. വിവരമറിഞ്ഞ് ജയിൽ അധികൃതർ പ്രതിയുടെയും സഹതടവുകാരുടെയും പരിശോധന നടത്തിയിരുന്നു. മൂന്നുപേരുടെയും ഫലം നെഗറ്റീവ് ആണെങ്കിലും മുൻകരുതലെന്നനിലയിലാണ് 14 ദിവസത്തെ സമ്പർക്കവിലക്കിലാക്കിയതെന്ന് ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു. രണ്ടാംനമ്പർ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജയിലിൽ പുതുതായി എത്തുന്നവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. സന്നദ്ധസംഘടനകൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരുടെ സന്ദർശനം താത്കാലികമായി നിർത്തി. ജയിൽ വാർഡുകൾക്ക് പുറത്ത് തടവുകാരുടെ സഞ്ചാരത്തിനും പുറത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോവുന്നതിനും നിയന്ത്രണമേർപ്പെടുത്തി. Content Highlights: Rape accused in Tihar Jail quarantined after complainant tests positive for Covid-19
from mathrubhumi.latestnews.rssfeed https://ift.tt/3cttyA8
via
IFTTT