ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 3604 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70756 ആയി ഉയർന്നു. ഇതിൽ 46008 പേർ ചികിത്സയിൽ തുടരുമ്പോൾ 22454 പേർ രോഗവിമുക്തരായി. 24 മണിക്കൂറിനിടെ 87 പേർക്കാണ് കൊറോണ മൂലം ജീവൻ രക്ഷപ്പെട്ടത്. ഇതുവരെ രാജ്യത്ത് കൊറോണ മൂലം 2293 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കുമ്പോഴും രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയുയർത്തുന്നു. 3604 CoronaVirus cases in the last 24 hours
from mathrubhumi.latestnews.rssfeed https://ift.tt/2Lixyaz
via
IFTTT