Breaking

Thursday, April 9, 2020

മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ബെന്‍ സ്റ്റോക്ക്‌സിന്; വനിതകളില്‍ എലീസ പെറി

ലണ്ടൻ: ഐ.സി.സിസുടെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിനു പിന്നാലെ കഴിഞ്ഞവർഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൻ പുരസ്കാരവും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്. വനിതകളിൽ ഓസ്ട്രേലിയൻ താരം എലീസ പെറിയാണ് മികച്ച താരം. ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും മികച്ച പ്രകടനങ്ങളാണ് സ്റ്റോക്സിനെ പുരസ്കാരത്തിനർഹനാക്കിയത്. ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡൺ മാസികയുടെ ലീഡിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം അങ്ങനെ സ്റ്റോക്സിനെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുരസ്കാരവും സ്റ്റോക്സിനായിരുന്നു. ലോകകപ്പ് ഫൈനലിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്സായിരുന്നു. കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലേ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ഇന്നിങ്സിലൂടെ സ്റ്റോക്സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്നാണ് ഇതു വിലയിരുത്തപ്പെടുന്നത്. മുൻ താരം ആൻഡ്രു ഫ്ളിന്റോഫിനു ശേഷം വിസ്ഡൺ പുരസ്കാരം നേടുന്ന ഇംഗ്ലീഷ് താരം കൂടിയാണ് സ്റ്റോക്സ്. 2005-ൽ ആയിരുന്നു ഫ്ളിന്റോഫിന്റെ നേട്ടം. കഴിഞ്ഞ മൂന്നുവർഷമായി ഇന്ത്യൻ ടീം നായകൻ വിരാട് കോലിയാണ് പുരസ്കാരം നേടിയത്. 2005-ൽ ആൻഡ്രൂ ഫ്ളിന്റോഫിന് ശേഷം വിസ്ഡൻ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ്. ഇന്ത്യൻ താരം സ്മൃതി മന്ഥാനയെ പന്തള്ളിയാണ് എലീസ വനിതകളിലെ മികച്ച താരമായത്. വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസലാണ് ട്വന്റി-20 യിലെ മികച്ചതാരം. Content Highlights: World Cup 2019 heroics help Ben Stokes as Wisdens leading cricketer in the world


from mathrubhumi.latestnews.rssfeed https://ift.tt/2XsdRol
via IFTTT