Breaking

Thursday, April 9, 2020

രോ​ഗവിമുക്തയായി, ഇനി നിയമനടപടി; കനിക കപൂറിനെ പോലീസ് ചോദ്യം ചെയ്യും

കൊറോണ ബാധയിൽ നിന്ന് വിമുക്തയായ ​ഗായിക കനിക കപൂറിനെ ലക്നൗ പൊലീസ് ചോ​ദ്യം ചെയ്യും. ആശുപത്രിയിൽ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്പർക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക കപൂർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെ​ഗറ്റീവായത്. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 269, 270 പ്രകാരമാണ് കനികയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്. മാർച്ച് 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തു.ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരംഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛൻ പോലീസിനോടു പറഞ്ഞത്. തുടർന്ന് ഗായിക പങ്കെടുത്ത പാർട്ടികളെക്കുറിച്ച് അന്വേഷിക്കാൻ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കൻ ടീം താമസിച്ചത് കനിക കപൂർ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടർന്ന് പോലീസ് കണ്ടെത്തി. 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാൽ അവർക്ക് ആറുമാസം വരെ തടവുശിക്ഷ നൽകുകയും പിഴ ഈടാക്കുകയും ചെയ്യാം. Content Highlights:singer Kanika Kapoor charged with IPC Sections 269 and 270, Covid 19, corona outbreak


from mathrubhumi.latestnews.rssfeed https://ift.tt/34m3q73
via IFTTT