ഹൈദരാബാദ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ആന്ധ്രാപ്രദേശ് സർക്കാർ. 58 ആശുപത്രികളിലായി 19,114 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ17,111 സാധാരണ കിടക്കകളും 1286 ഐ സി യു സജ്ജീകരണങ്ങളോട് കൂടിയതും 717 എണ്ണം ഐസോലേഷന് വേണ്ടിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതിന് പുറമേ, സമാന്തരമായ സജ്ജീകരണങ്ങളോട് കൂടിയ 530 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ കൊറോണ വൈറസ്ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ലാബുകൾ തുറക്കുന്നതിനും എല്ലാ ആശുപത്രികളിലും ഐസോലേഷൻ വാർഡ് തുറക്കുന്നതിനുമുള്ള നിർദ്ദേശം നൽകിയത്. കൊറോണക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 58 ആശുപത്രികൾ ഏറ്റെടുക്കുകയും 19000ലധികം കിടക്കകൾ സജ്ജീകരിക്കാനും സാധിച്ചു. ഇത് സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ ഭാവിയിൽ മെച്ചപ്പെടുത്തുന്നതിന് സഹായകമാകും- സംസ്ഥാന നോഡൽ ഓഫീസർ ഗിരിജാ ശങ്കർ ഐ എ എസ് പറഞ്ഞു. വെന്റിലേറ്ററുകൾ, ടെസ്റ്റിംഗ്കിറ്റുകൾ തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വിശാഖപട്ടണത്ത് ആരംഭിച്ചു. കൂടാതെ 3 ലക്ഷം റാപ്പിഡ് കിറ്റുകളും തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇതുവരെ 305 കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒരാൾ രോഗമുക്തി നേടി. Content Highlights:andhra pradesh government taken over 58 private hospitals to prevent corona virus pandemic
from mathrubhumi.latestnews.rssfeed https://ift.tt/2JNsE4T
via
IFTTT