മൊറേന(മധ്യപ്രദേശ്): കൊറോണ വൈറസിനെ തുടച്ച് നീക്കാൻ സ്വന്തം നാവ് മുറിച്ച് യുവാവ്. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ വിവേക് ശർമ(20)യാണ് വൈറസിനെ തുരത്താൻ നാവ് ബ്ലേയിഡ് കൊണ്ട് മുറിച്ചത്. കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാൽ തന്റെ ഗ്രാമത്തിൽ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാൻ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടർന്ന് ഇയാൾ ഗുജറാത്തിലെ നടേശ്വരി മാതാ അമ്പലത്തിലെത്തി നാവ് മുറിക്കുകയായിരുന്നു. അതേസമയം ലോക്ക്ഡൗൺ കാലത്ത് വിഷാദത്തിലായതാണ് കുടിയേറ്റ തൊഴിലാളിയായ ശർമ്മയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം ഇയാൾ ജോലി ചെയ്തിരുന്ന അമ്പലത്തിൽ നിന്നും മാറി 14 കിലോമീറ്റർ അകലെയുള്ള അമ്പലത്തിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. "മുറിച്ച നാവ് ഇയാളുടെ കൈയിൽ പിടിച്ച നിലയിലായിരുന്നു ഞങ്ങൾ ഇയാളെ കാണുമ്പോൾ ഉണ്ടായിരുന്നത്",പോലീസ് സബ്ഇൻസ്പെക്ടർ എച്ച് ഡി പാർമർ പറഞ്ഞു. പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് ബോധരഹിതനായ ഇയാളെ ബി എസ് എഫ് അംഗങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഇത്തരം അന്ധവിശ്വാസങ്ങൾ പിന്തുടരരുതെന്നും കർശനമായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്ക്കുകൾ ധരിച്ചും രോഗത്തെ തുരത്താമെന്നും ബി എസ് എഫ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. Content Highlights:man cuts his tongue for eradicating corona virus from him village
from mathrubhumi.latestnews.rssfeed https://ift.tt/2Vhj40C
via
IFTTT