ഷിംല: ഹിമാചാൽപ്രദേശിൽ കോവിഡ്-19 രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. ആകെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പോയി തിരിച്ചെത്തിയ മറ്റൊരാൾക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന സ്വദേശിയായ ഇയാൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാൽ തിരിച്ചെത്തി ഒരു മാസം പിന്നിട്ടതിനുശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/3ctvXdF
via
IFTTT