Breaking

Sunday, April 19, 2020

75 ശതമാനം ജോലിയും വീടുകളില്‍നിന്നാക്കാന്‍ ടി.സി.എസ്

മുംബൈ: അഞ്ചുവർഷത്തിനകം കന്പനിയുടെ 75 ശതമാനം ജോലിയും വീടുകളിൽനിന്നാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കന്പനിയായ ടി.സി.എസ്. കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ 80 ശതമാനം ഐ.ടി. ജീവനക്കാരും ഇപ്പോൾ വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. കന്പനികളുടെ ഉത്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽപ്പേരെ തുടർന്നും വീടുകളിൽനിന്ന് ജോലിചെയ്യിപ്പിക്കുന്നത് കന്പനികൾ പരിഗണിക്കുന്നത്. കോവിഡ്-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയ റിമോട്ട് വർക്കിങ് മോഡൽ സ്ഥിരമായി നടപ്പാക്കി ജീവനക്കാർ ഓഫീസിൽ ചെലവഴിക്കുന്ന സമയം പരമാവധി കുറച്ചുകൊണ്ടുവരാനാണ് ടി.സി.എസ്. പദ്ധതിയിട്ടിരിക്കുന്നതെന്ന് ടി.സി.എസ്. സി.ഇ.ഒ. രാജേഷ് ഗോപിനാഥൻ സൂചന നൽകി. പ്രമുഖ ഐ.ടി. കന്പനിയായ വിപ്രോയും ജീവനക്കാരെ വീടുകളിൽനിന്ന് ജോലിചെയ്യിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. Content Highlights: TCS work fom home


from mathrubhumi.latestnews.rssfeed https://ift.tt/2XM2lnL
via IFTTT