ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധനടപടികൾ ഡൽഹി സർക്കാർ കർശനമാക്കി. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട് സ്പോട്ടുകളെന്ന് കണ്ടെത്തിയ നഗരത്തിലെ 20 സ്ഥലങ്ങൾ അടച്ചു. ഈ പ്രദേശങ്ങളിൽനിന്ന് ആരെയും പുറത്തുപോകാനോ പുറത്തുനിന്ന് ആരെയും അകത്തേക്കുകടക്കാനോ അനുവദിക്കില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ബുധനാഴ്ച രാത്രി ചേർന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. സ്ഥലങ്ങളുടെ പേരുവിവരം സർക്കാർ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ ഈ സ്ഥലങ്ങളിൽ ജനങ്ങളെ അനുവദിക്കില്ല. സർക്കാരിന്റെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ എത്തിച്ചുനൽകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതേസമയം, സ്ഥലങ്ങളുടെ പട്ടിക അനൗദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്. അടച്ച സ്ഥലങ്ങൾ 1. മാളവ്യനഗറിലെ ഗാന്ധി പാർക്ക് 2. സംഘം വിഹാറിലെ ആറാം നമ്പർ ഗലി 3. ദ്വാരക സെക്ടർ 11-ലെ ഷാജഹാനബാദ് സൊസൈറ്റി 4. ദിൻപുർ വില്ലേജ് 5. മർക്കസ്-നിസാമുദീൻ ബസ്തി 6. പടിഞ്ഞാറൻ നിസാമുദീനിലെ ജി, ഡി. ബ്ലോക്കുകൾ 7. ജഹാംഗിർപുരിയിലെ ബി ബ്ലോക്ക് 8. കല്യാൺപുരിയിലെ 14-ാം നമ്പർ ഗലി 9. വസുന്ധര എൻക്ലേവിലെ മാനസാര അപ്പാർട്ട്മെന്റ് 10. ഖിച്ചഡിപുരിലെ മൂന്നു തെരുവുകൾ 11. പാണ്ഡവ്നഗറിലെ ഒമ്പതാം നമ്പർ ഗലി 12. മയൂർവിഹാർ ഫേസ്-ഒന്ന് എക്സ്റ്റൻഷനിലെ വർധമാൻ അപ്പാർട്ട്മെന്റ് 13. പട്പട്ഗഞ്ചിലെ മയുർധ്വജ് അപ്പാർട്ട്മെന്റ് 14. കിഷൻകുഞ്ചിലെ നാഗർ ഡെയറി മുതൽ അനർവാലി മസ്ജിദ് ചൗക്ക് വരെ 15. കൃഷൻകുഞ്ച് എക്സ്റ്റൻഷനിലെ നാലാം നമ്പർ ഗലി 16. വെസ്റ്റ് വിനോദ് നഗറിലെ അഞ്ചാം നമ്പർ ഗലി 17. ദിൽഷാദ് ഗാർഡനിലെ ജെ, കെ, എൽ, എച്ച് പോക്കറ്റുകൾ 18. ഓൾഡ് സീമാപുരിയിലെ ജി, എച്ച്, ജെ., ബ്ലോക്കുകൾ 19. ദിൽഷാദ് കോളനിയിലെ എഫ്-70 മുതൽ 90 വരെയുള്ള ബ്ലോക്കുകൾ 20. ജിൽമിൽ കോളനിയിലെ പ്രതാപ് ഖണ്ഡ് Content Highlight: Delhi seals 20 coronavirus hotspots
from mathrubhumi.latestnews.rssfeed https://ift.tt/2USfnOL
via
IFTTT