Breaking

Sunday, April 19, 2020

ജവഗല്‍ ശ്രീനാഥ് അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോയ താരമെന്ന് ഷോണ്‍ പൊള്ളോക്ക്

മുംബൈ: അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ താരമാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഷോൺ പൊള്ളോക്ക്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു ശ്രീനാഥെന്നും പൊള്ളോക്ക് പറയുന്നു. സ്കൈ സ്പോർട്സിന്റെ പോഡ്കാസ്റ്റിലായിരുന്നു പൊള്ളോക്കിന്റെ പ്രതികരണം. എക്കാലത്തേയും മികച്ച പേസർമാരെ കുറിച്ച് പറഞ്ഞപ്പോഴാണ് പൊള്ളോക്ക്, ഇന്ത്യൻ താരത്തെ കുറിച്ച് പ്രതികരിച്ചത്. ശ്രീനാഥിനെ കൂടാതെ, വസീം അക്രം, വഖാർ യൂനിസ്, കേർട്ട്ലി ആംബ്രോസ്, കോർട്ട്നി വാൽഷ്, ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ, എന്നിവരെയാണ് തന്റെ തലമുറയിലെ മികച്ച ബൗളർമാരായി പൊള്ളോക്ക് തെരഞ്ഞെടുത്തത്. 1991 മുതൽ 2003 വരെ ഇന്ത്യയ്ക്കായി കളിച്ച ശ്രീനാഥ് 67 ടെസ്റ്റുകളും 229 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 236 വിക്കറ്റുകളും ഏകദിനത്തിൽ 315 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 90-കളിൽ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു ഈ കർണാടകക്കാരൻ. നിലവിൽ ഐ.സി.സിയുടെ മാച്ച് റഫറിമാരിൽ ഒരാളാണ് ശ്രീനാഥ്. Content Highlights: Javagal Srinath didnt get the credit he deserved says Shaun Pollock


from mathrubhumi.latestnews.rssfeed https://ift.tt/2xItpJT
via IFTTT