Breaking

Sunday, February 24, 2019

സ്‌കൂൾ മുറ്റത്തിട്ട് അധ്യാപികയെ കൊലപ്പെടുത്തി

ഗൂഡല്ലൂര്‍ :സ്‌കൂള്‍ മുറ്റത്തിട്ട് അധ്യാപകയെ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപിക രമ്യയാണ് കൊല്ലപ്പെട്ടത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് 23 കാരിയായ രമ്യക്ക് ജീവന്‍ നഷ്ടമായതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ തിരക്കാകുന്നതിന് മുമ്പ് എത്തിയ അധ്യാപികയെ പിന്തുടര്‍ന്നെത്തിയ വ്യക്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ഒമ്പത് മണിയോടെ സ്‌കൂളിലെത്തിയ മറ്റൊരു അധ്യാപികയാണ് രമ്യയെ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയത്.

വിരുതാചലം സ്വദേശിയായ രാജശേഖര്‍ എന്നയാളാണ് മകളുടൈ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി രമ്യയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ വിവാഹാഭ്യര്‍ത്ഥന മകള്‍ നിരസിച്ചതാകും കൊലപാതക കാരണമെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളേജ് കാലം മുതല്‍ ഇരുവര്‍ക്കും പരിചയമുണ്ടെന്നും രാജശേഖറിന്റെ വീട്ടുകാര്‍ രമ്യയുമായുള്ള വിവാഹത്തെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നെന്നും സുബ്രഹമണ്യന്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ കുടുംബത്തിനും മകള്‍ക്കും ആ ബന്ധത്തിനോട് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായ രാജശേഖറിനായി പൊലീസ് അന്വേഷണം തുടങ്ങി.



from Anweshanam | The Latest News From India https://ift.tt/2BR9pUe
via IFTTT