Breaking

Sunday, February 24, 2019

പുകയില്‍ മുങ്ങി കൊച്ചി, പൊറുതിമുട്ടി ജനങ്ങള്‍; പുകശല്യം രൂക്ഷമായി തുടരുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപ്പിടിത്തത്തിന് പിന്നാലെയുണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് ഞായറാഴ്ച രാവിലെയും പുകശല്യം രൂക്ഷമായി തുടരുന്നത്. പലയിടത്തും കാഴ്ച മറയ്ക്കുന്നവിധം പുക തിങ്ങിനിറഞ്ഞു. ഇതിനിടെ പുക ശ്വസിച്ച് ചിലർക്ക് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. അതേസമയം, ഞായറാഴ്ച വൈകിട്ടോടെ പുകശല്യം ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ പ്രതികരിച്ചു. പുക ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഞായറാഴ്ച രാവിലെയോടെ പുനരാംരംഭിച്ചതായും കൂടുതൽ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് വൈകിട്ടോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിന് കഴിഞ്ഞദിവസമാണ് തീപിടിച്ചത്. ഇതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും വ്യാപകമായി തീപിടിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. മാലിന്യക്കൂമ്പാരങ്ങളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് രണ്ട് ദിവസമായി കൊച്ചി നഗരം പുകയിൽ മുങ്ങിയത്. Content Highlights:after brahmapuram fire, smoke in kochi and nearby places


from mathrubhumi.latestnews.rssfeed https://ift.tt/2Eu1IoZ
via IFTTT