ലഖ്‌നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണു തുടച്ച് വികാരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളിലൊരാള്‍ ആദിത്യനാഥിനോട് ചോദിച്ചത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മന്‍ കി ബാത് എന്ന പരിപാടിയിലായിരുന്നു യോഗി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സര്‍ക്കാര്‍ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
യോഗി ആദിത്യനാഥിന്റെ മറുപടിയെ കൈയടികളോടെയാണ് വിദ്യാര്‍ത്ഥികളുടെ സദസ്സ് സ്വീകരിച്ചത്.അടുത്ത ചോദ്യം എത്തുന്നതിന് മുമ്പ് തന്റെ കാവി നിറമുള്ള തൂവാല കൊണ്ട് യോഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.പുല്‍വാമയില്‍ ആക്രമണം നടന്ന് മണിക്കൂറിനുള്ളില്‍ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയ കാര്യവും യോഗി ചൂണ്ടിക്കാണിച്ചു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീര്‍ സ്വദേശികളായ രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തിരുന്നു.
from Anweshanam | The Latest News From India https://ift.tt/2EbCoT4
via IFTTT