Breaking

Sunday, February 24, 2019

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പാർട്ടി ചെയ്യുമെന്നും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഷുഹൈബ് വധത്തിൽ പങ്കുള്ളവരുടെ കരങ്ങൾ പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നിലുമുണ്ട്. പെരിയ ഇരട്ടക്കൊലപാതകം സി.പി.എം. ജില്ലാ നേതൃത്വങ്ങൾ അറിഞ്ഞുകൊണ്ടുള്ള ക്വട്ടേഷനാണ്. കണ്ണൂർ ജില്ലാ നേതൃത്വം സമീപജില്ലകളിലും ഇത്തരത്തിലുള്ള ക്വട്ടേഷനുകൾ ഏറ്റെടുക്കാറുണ്ട്. ടി.പി. വധം ഇതിനുതെളിവാണ്. പെരിയ ഇരട്ടക്കൊലക്കേസിൽ പോലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും കെ. മുരളീധരൻ പറഞ്ഞു. കൊലവിളി പ്രസംഗം നടത്തിയ വി.പി.പി. മുസ്തഫയ്ക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തില്ലെന്നും സി.പി.എം. എം.പിയും എം.എൽ.എയും കൊലക്കേസ് പ്രതിയുടെ വീട് സന്ദർശിച്ചത് കേസ് അട്ടിമറിക്കാനെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ കോൺഗ്രസ് വ്യാപകമായി പ്രചരണം നടത്തുമെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. Content Highlights:kasargod double murder; congress will approach the court for cbi inquiry


from mathrubhumi.latestnews.rssfeed https://ift.tt/2EsksoC
via IFTTT