Breaking

Sunday, February 24, 2019

എംബാപ്പെയുടെ ഇരട്ടഗോളില്‍ പി.എസ്.ജി

കെയ്ലൻ എംബാപ്പെയുടെ ഇരട്ടഗോളിൽ നിമ്മിനെ തകർത്ത് ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച് പാരിസ് സെന്റ് ജർമൻ. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. ഇതോടെ 25 കളികളിൽ നിന്ന് 68 പോയിന്റുള്ള പി.എസ്.ജി 19 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഭദ്രമായ അവസ്ഥയിലാണ്. 40-ാം മിനിറ്റിൽ കുൻകുവിന്റെ ഗോളിലാണ് പി.എസ്.ജി. ആദ്യം ലീഡ് നേടിയത്. 69, 89 മിനിറ്റുകളിൽ എംബാപ്പെ ലക്ഷ്യം കണ്ട് പട്ടിക തികച്ചു. മാർക്കോ വെറാറ്റിയുടെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ. രണ്ടാം ഗോൾ യുവാൻ ബെർനറ്റിന്റെ പാസിൽ നിന്നും. ഇതോടെ ലീഗ് വണ്ണിൽ അമ്പത് ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇരുപതുകാരനായ എംബാപ്പെ സ്വന്തമാക്കി. ലീഗിലെ മറ്റ് മത്സരങ്ങളിൽ അമെയ്ൻസ് നൈസിനെയും (1-0) ഗുങ്ഗാമ്പ് ആംഗേഴ്സിനെയും (1-0) തോൽപിച്ചു. Content Highlights:French Ligue 1 Kylian Mbappe Paris St-Germain


from mathrubhumi.latestnews.rssfeed https://ift.tt/2SmIN31
via IFTTT