Breaking

Wednesday, February 20, 2019

കൊച്ചി നഗരത്തില്‍ വന്‍തീപ്പിടിത്തം

കൊച്ചി: കൊച്ചി നഗരത്തിൽ വൻതീപ്പിടിത്തം. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള പാരഗൺ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. 6നിലയുള്ള കെട്ടിടമാണിത്. പതിനൊന്നരയോടെയാണ് തീപടർന്നത്.ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽനിന്ന് കനത്തപുക ഉയരുന്നുണ്ട്.നാല് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.തീ പടർന്ന് ഒരു മണിക്കൂറായിട്ടും ഇതുവരെ അണയ്ക്കാനായിട്ടില്ല. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന് പൂർണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ അഗ്നിരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിർമാണ ജോലികളും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ റെയിൽ ഗതാഗതത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല. content highlights:fire broke out in kochi


from mathrubhumi.latestnews.rssfeed https://ift.tt/2Ngca69
via IFTTT