Breaking

Saturday, November 3, 2018

മുഖ്യമന്ത്രിക്കും പി.ജയരാജനും വധഭീഷണി; യുവാവ് അറസ്റ്റിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂരിലെ കൊവ്വൽ കളരിയിലെ പരത്തിവീട്ടിൽ വിജേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ മൂന്ന് ലാൻഡ് ഫോണിലേക്ക് മാറിമാറി വിളിച്ച് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരുമാസം മുൻപാണ് സംഭവം. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോൾ വിജേഷ്. അവിടെയെത്തിയാണ് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേയും സമാനമായ കേസിൽ വിജേഷ് പ്രതിയായിട്ടുണ്ട്. പിണറായി വിജയൻ, പി.ജയരാജൻ, പയ്യന്നൂർ ഏരിയാ സെക്രട്ടറിയായിരുന്നു ടി.ഐ.മധുസൂദനൻ എന്നിവർക്കുനേരെയായിരുന്നു മുൻപ് വധഭീഷണി മുഴക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2SH4r3q
via IFTTT