Breaking

Monday, November 12, 2018

മധു കൊലക്കേസ്: സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള നടപടി റദ്ദാക്കിയ സംഭവം പുനഃ പരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയ നടപടി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ബാലന്‍. പട്ടികജാതി, പട്ടിക വര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയും പ്രോസിക്യൂട്ടറും ഉള്ളതുകൊണ്ടാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണ്ട എന്ന തീരുമാനമെടുത്തത്. എന്നാല്‍ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഒരു കേസിന് വേണ്ടി മാത്രം പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നു.



from Anweshanam | The Latest News From India https://ift.tt/2Pnp3zr
via IFTTT