Breaking

Thursday, November 1, 2018

മലവിസര്‍ജനം ചെയ്ത കുട്ടിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി: അണുബാധയേറ്റ മൂന്നരവയസുകാരി ചികിത്സയില്‍

കോട്ടയം: മലവിസർജനം ചെയ്ത മൂന്നരവയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയെന്ന പരാതിയിൽ അങ്കണവാടി ജീവനക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കൽചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ നിർമൽ ബോസ്, എസ്.ഐ. എം.ജെ.അരുൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കോട്ടയം പതിനാറിൽചിറ 126-ാം നമ്പർ അങ്കണവാടിയിലായിരുന്നു സംഭവം.മലദ്വാരത്തിൽ അണുബാധയുണ്ടായതിനെത്തുടർന്ന് മാതാപിതാക്കൾ കുട്ടിയെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പരിശോധിച്ച ഡോക്ടറോടാണ് അങ്കണവാടിയിലെ ജീവനക്കാരി കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ച് കഴുകിയവിവരം കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ്ലൈൻ അധികൃതരെ വിവരം അറിയിച്ചു. ഇവരുടെ പരാതിയിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ജീവനക്കാരിക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു. അങ്കണവാടിയിൽവെച്ച് മലവിസർജനം നടത്തുമ്പോൾ ജീവനക്കാരിയാണ് പതിവായി കുട്ടിയെ കഴുകിച്ചിരുന്നത്. ഇത് കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ചായിരുന്നു. പലതവണ ഇത്തരത്തിൽ കഴുകിയതിനെത്തുടർന്ന് കുട്ടിക്ക് മലദ്വാരത്തിൽ അണുബാധയേൽക്കുകയായിരുന്നു. മറ്റു കുട്ടികളെയും ഇത്തരത്തിൽ കഴുകിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ നീതുവിനെ കോടതിയിൽ ഹാജരാക്കി. Content Highlight: Teacher Cleaned nursery school kid with toilet brush


from mathrubhumi.latestnews.rssfeed https://ift.tt/2yHEpo3
via IFTTT