Breaking

Monday, November 12, 2018

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച കീപ്പര്‍ വൃദ്ധിമാന്‍ സാഹയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ 10 വര്‍ഷമായി താരം ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളുകയാണെന്നും ഗാംഗുലി പറഞ്ഞു. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താണെങ്കിലും ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും സാഹ തന്നെയാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഏകദേശം ഒരു വര്‍ഷത്തിനടുത്തായി സാഹ ഇന്ത്യന്‍ ടീമിന് വെളിയിലാണ്, പക്ഷേ ഒരു കാര്യം താന്‍ പറയാം, കഴിഞ്ഞ അഞ്ച്, പത്ത് വര്‍ഷങ്ങളായി ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗവണിഞ്ഞ ഏറ്റവും മികച്ച താരം സാഹയാണ്. അദ്ദേഹം പരിക്കില്‍ നിന്ന് അതിവേഗം മോചിതനാവട്ടെ. പരിക്കുകള്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല, വിക്കറ്റ് കീപ്പിംഗിനിടെ താരങ്ങള്‍ക്ക് ഡൈവ് ചെയ്യേണ്ടി വരും. അതിനിടയില്‍ പരിക്ക് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇതില്‍ നിന്നൊക്കെ മോചിതനാവാന്‍ പക്ഷേ കുറച്ച് സമയം ആവശ്യമാണ്, എത്രയും പെട്ടെന്ന് പരിക്ക് മാറുന്നോ, അത്രയും നല്ലതാണത്'. ഗാംഗുലി പറഞ്ഞു നിര്‍ത്തി.



from Anweshanam | The Latest News From India https://ift.tt/2DijAmB
via IFTTT