പ്രോവിഡന്‍സ്: വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഏഴുവിക്കറ്റിന് പാക്കിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ ജയം ആവര്‍ത്തിച്ചത്. ബി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക് വനിതകള്‍ ഏഴ് വിക്കറ്റിന് 133 റണ്ണെടുത്തിരുന്നു.
49 പന്തില്‍ 53 റണ്ണെടുത്ത ബിസ്മ മാറൂഫ്, 35 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം 52 റണ്ണെടുത്ത നിദ ദാര്‍ എന്നിവരാണ് പാകിസ്താനെ പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ഓപ്പണര്‍ അയേഷ സഫര്‍ (0), ഉമൈമ സൊഹൈല്‍ (മൂന്ന്), നായിക ജാവരിയ ഖാന്‍ (17) എന്നിവര്‍ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനിന്നില്ല.
രണ്ട് വിക്കറ്റ് വീതമെടുത്ത ദയാലല്‍ ഹേമലത, പൂനം യാദവ് എന്നിവരാണു പാക് വനിതകളെ ഞെട്ടിച്ചത്. ബിസ്മയെയും നിദയെയും ഹേമലതയാണു പുറത്താക്കിയത്. അലിയ റിയാസ് (നാല്), സനാ മര്‍ (0) എന്നിവരെയാണു പൂനം പുറത്താക്കിയത്.
from Anweshanam | The Latest News From India https://ift.tt/2DiLajE
via IFTTT