Breaking

Thursday, November 1, 2018

2020ന് ശേഷം മുഖ്യമന്ത്രി പദവി വഹിക്കാൻ നിതീഷ് കുമാറിന് ആഗ്രഹമില്ലെന്ന് കേന്ദ്രമന്ത്രി

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് 2020 ന് ശേഷം അധികാരത്തിൽ തുടരാൻ താത്പര്യമില്ലെന്ന് ഒരിക്കൽ അറിയിച്ചിരുന്നതായി കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ് വാഹ.അധികാരത്തിൽ നിന്ന് പടിയിറങ്ങാനുള്ള താൽപര്യം തന്നോട് നിതീഷ് കുമാർ പങ്കുവെച്ചിരുന്നതായുമാണ് ഉപേന്ദ്ര കുശ്വഹ അവകാശപ്പെടുന്നത്. ബിഹാറിൽ എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എൽ.എസ്.പി) നേതാവാണ് ഉപേന്ദ്ര കുശ് വാഹ. അതേ സമയം തന്റെ പ്രസ്താവന അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടിയുള്ളതല്ലെന്നും നിതീഷ് കുമാറിന്റെ ആഗ്രഹങ്ങൾക്കെതിരെ ആരും സമ്മർദ്ദം ചെലുത്താൻ പോകുന്നില്ലെന്നും കുശ് വാഹ വ്യക്താക്കി. പട്നയിൽ ആർ.എൽ.എസ്.പി യുവജന വിഭാഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുശ് വാഹയുടെ വെളിപ്പെടുത്തലിനോട് നിതീഷ് കുമാറോ ജെഡിയുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2005 മുതൽ ബിഹാർ മുഖ്യമന്ത്രിയായി തുടരുകയാണ് 67-കാരനായ നിതീഷ് കുമാർ. എൻഡിഎ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ മോദിപ്രധാനമന്ത്രിയാകുന്നത് ബിഹാറിലെ ഒരു മുന്നണി നേതാവിന് താത്പര്യമില്ലെന്ന് കഴിഞ്ഞ മാസം ഉപേന്ദ്ര കുശ് വാഹ പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P401oS
via IFTTT