ന്യൂഡൽഹി: രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 5242 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. 24 മണിക്കൂറിനിടെ 157 പേർ മരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 96,169 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3029 ആയി. അടച്ചിടൽ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിലെ വളർച്ച ആശങ്കക്കിടയാക്കുന്നുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി കൂടുതൽ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗൺ. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 33053 ഉം മരണം 1198 ഉം ആയിട്ടുണ്ട്. രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്നാടുമാണ്. ഡൽഹിയാണ് രോഗബാധിതരുടെ എണ്ണത്തിൽ നാലാമതുള്ളത്. Content Highlights:coronavirus-Highest ever spike of 5242 COVID19 cases in last 24 hrs, 157 death
from mathrubhumi.latestnews.rssfeed https://ift.tt/3e7qGcP
via
IFTTT