യുണൈറ്റഡ് നേഷൻസ്: പുതുതായി വാക്സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണശാലയല്ല ആഫ്രിക്കയെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അദനോം ഗുട്ടറോസിസ്. കൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധമരുന്നിന്റെയും പരീക്ഷണം ആഫ്രിക്കൻ ജനതയിൽ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസുമായി ബന്ധപ്പെട്ട് നടന്ന ഒരു ചാനൽ ചർച്ചയ്ക്കിടെ ഡോക്ടർമാർ നടത്തിയ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയൽ മനോഭാവത്തിൽ നിന്ന് പുറത്തുകടക്കാൻ ഇതുവരെ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉയർത്തുന്നതെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ നിന്ന് ഇത്തരത്തിലൊരു പരാമർശമുയർന്നത്. ലജ്ജാവഹമാണെന്നും പറയുന്നതിനൊപ്പം ഇത്തരത്തിലുള്ളവ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗുട്ടറോസിസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് ചാനലിൽ നടന്ന ചർച്ചയ്ക്കിടെ കോവിഡ്-19 നെതിരെയുള്ള വാക്സിൻ ആഫിക്കൻ ജനങ്ങളിൽ പരീക്ഷിക്കാമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടർമാർ സൂചിപ്പിച്ചത്.പിന്നീട് കടുത്ത പ്രതിഷേധത്തിന് വഴിതെളിയിക്കുകയും ചെയ്തു. ആഫ്രിക്കയിലുള്ള ജനങ്ങളെ ഗിനി പന്നികളെ പോലെയാണ് മറ്റു ഭൂഖണ്ഡങ്ങളിലുള്ളവർ നോക്കിക്കാണുന്നതെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനമുയർന്നിരുന്നു. കൊറോണവൈറസിനെതിരെയുള്ള പരീക്ഷണങ്ങൾക്കായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങൾ പരീക്ഷണകേന്ദ്രങ്ങൾ ആരംഭിക്കുകയും ഇതിൽ പ്രതിഷേധമുയരുകയും ചെയ്തിട്ടുണ്ട്. ഐവറി കോസ്റ്റിൽ നിർമാണത്തിലിരുന്ന ഒരു പരീക്ഷണശാല പ്രതിഷേധക്കാർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യകാര്യങ്ങളിൽ ആഫ്രിക്കൻ ജനത കാണിക്കുന്ന നിസംഗഭാവമാണ് മരുന്നുകളുടെ പരീക്ഷണകേന്ദ്രം ആഫ്രിക്കയാവാനുള്ള പ്രധാനകാരണമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. Content Highlights: Africa will not be testing ground for vaccine, says WHO
from mathrubhumi.latestnews.rssfeed https://ift.tt/3bY5STI
via
IFTTT