കൊൽക്കത്ത:കോവിഡ് വ്യാപനത്തിനിടെ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ചിനെതിരേ ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാൾ. കേടു വന്ന ടെസ്റ്റിങ് കിറ്റുകളും തീർച്ചയില്ലാത്ത ഫലങ്ങളുമാണ്ഐസിഎംആർ നൽകുന്നതെന്നും പലപ്പോഴും ടെസ്റ്റിങ് ഫലങ്ങൾ തരാൻ വളരെ വൈകുന്നുവെന്നും പശ്ചിമ ബംഗാൾ സർക്കാർ ആരോപിക്കുന്നു. ഇതുവരെ 310 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചിമ ബംഗാളിൽ 12 പേരാണ് മരിച്ചത്. കഴിഞ്ഞ മൂന്ന്ദിവസങ്ങളായി കേസുകളുടെ എണ്ണം കൂടുകയാണ്. അതേസമയം ടെസ്റ്റുകളുടെ എണ്ണവും പശ്ചിമബംഗാളിൽ കുറവാണ്. ഈ സാഹചര്യത്തിൽ ഫലം അറിയാൻ വൈകുന്നതും കേടുവന്ന ടെസ്റ്റിങ് കിറ്റുകളും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ പിന്നോട്ടടിക്കുന്നുവെന്നും മമതാ സർക്കാർ ആരോപിക്കുന്നു. ഫലങ്ങൾ വൈകാനുള്ള കാരണമനേഷിക്കണമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ ഫലം നൽകുന്ന തരത്തിൽ കിറ്റുകൾ ക്രമീകരിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. ഓരോ മെഡിക്കൽ കോളേജുകളും കിറ്റുകൾ ക്രമവത്കരിക്കുക എന്നത് സാധ്യമായ കാര്യമല്ല. അതിനാൽ പല കിറ്റുകളും വ്യത്യസ്ത ഫലങ്ങളാണ് കാണിക്കുന്നത്. ഇതിനാൽ തീർച്ചയിലെത്താൻ സാധിക്കുന്നില്ല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ്(എൻഐസിഇഡി) ഡയറക്ടർ ഡോ. ശാന്ത ദത്ത പറയുന്നു. ആദ്യം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു തന്നെയാണ് കിറ്റുകൾ അസ്സംബിൾ ചെയ്തിരുന്നത്.എന്നാൽ കൂടുതൽ കിറ്റുകൾക്കായുള്ള ആവശ്യം വർധിച്ചതോടെ ഐസിഎംആർ റെഡിമെയ്ഡ് കിറ്റുകൾ എത്തിക്കുകയായിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിറ്റുകൾ എത്തിച്ചിരുന്ന സമയത്ത് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും സർക്കാർ ലാബുകളിലേക്കുള്ള കിറ്റ് വിതരണം ഐസിഎംആർ വഴിയാക്കിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും ആരോഗ്യ വകുപ്പ് കുറ്റപ്പെടുത്തുന്നു content highlights:West Bengal COVID-19 Testing Delays On Defective Kits
from mathrubhumi.latestnews.rssfeed https://ift.tt/2VNEl18
via
IFTTT