വാഷിങ്ടൺ: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് തരില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയിൽ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നൽകുന്നത് നിർത്തിവെക്കാൻ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒക്ക് നൽകുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. അതേ സമയം മിനിറ്റുകൾക്കകം താൻ അത് ചെയ്യുമെന്ന് പറഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ഫണ്ടിങ് അവസാനിപ്പിക്കുന്നത് ഞങ്ങൾ പരിശോധിക്കും. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല യുഎസ് പ്രസിഡന്റ് പറഞ്ഞു. ട്വിറ്ററിലൂടെയും ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തി. അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈനകേന്ദ്രീകൃതമാണ്. ഞങ്ങൾക്ക് അത് ഒരു നല്ലരൂപം നൽകും. ഭാഗ്യവശാൽ ഞങ്ങളുടെ അതിർത്തികൾ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാൻ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവർ ഞങ്ങൾക്ക് തെറ്റായ ഉപദേശം നൽകിയത്..? ട്രംപ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയേയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മരുന്ന് കയറ്റുമതി നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതികാര നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. The W.H.O. really blew it. For some reason, funded largely by the United States, yet very China centric. We will be giving that a good look. Fortunately I rejected their advice on keeping our borders open to China early on. Why did they give us such a faulty recommendation? — Donald J. Trump (@realDonaldTrump) April 7, 2020 Content Highlights:Trump Says WHO "Seems Biased To China", Threatens To Withhold Funding
from mathrubhumi.latestnews.rssfeed https://ift.tt/3aVMK94
via
IFTTT