Breaking

Wednesday, April 8, 2020

അനില്‍ അക്കരയുടെ വീട്ടില്‍ പൂച്ചയുടെ തല; സംഭവം ആസൂത്രിതമെന്ന് എം എല്‍ എ

തൃശൂർ: അനിൽ അക്കര എം എൽ എയുടെ വീട്ടിലെ തൊഴുത്തിൽ നിന്ന് പൂച്ചയുടെ തല കണ്ടെത്തി. തൃശൂർ അടാട്ടുള്ള വീട്ടിലാണ് സംഭവം. പുലർച്ചെ വീടിന് സമീപത്ത് ഒരാൾ നിൽക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. പശുക്കൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലായിരുന്നു പൂച്ചയുടെ തല. രാവിലെ എം എൽ എ എത്തിയപ്പോഴാണ് തല കണ്ടത്. "പൂർണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാൽ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാൾ നിൽക്കുന്ന കണ്ടെന്ന വിവരം അയൽവാസികൾ പറഞ്ഞത്. ആളുകളെ പേടിപ്പെടുത്താൻ ആസൂത്രിതമായി അനധികൃതമായി ആളുകൾ നടക്കുന്നു"- എം എൽ എ ആരോപിച്ചു. സംഭവത്തിൽ പേരാമംഗലം പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. Content Highlights:cat head found from MLAs house


from mathrubhumi.latestnews.rssfeed https://ift.tt/2K0lGcZ
via IFTTT