Breaking

Wednesday, April 15, 2020

കൊറോണ വൈറസ്: തൊഴിലാളികളുടെ യാത്ര പരിമിതപ്പെടുത്തി ദുബായ്

ദുബായ്: അബുദാബിക്ക് പിന്നാലെ തൊഴിലാളികളുടെ യാത്ര പരിമിതപ്പെടുത്തി ദുബായിയും. ദുബായിക്ക് പുറത്തേയ്ക്ക് തൊഴിലാളികൾ പോകുന്നത് തടഞ്ഞു കൊണ്ട് നഗരസഭ സർക്കുലർ പുറത്തിറക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാൻ വേണ്ടിയാണ് നഗരസഭയുടെ ഈ തീരുമാനം. രാജ്യ തലസ്ഥാനമായ അബുദാബിയും നേരത്തേ സമാന തീരുമാനം എടുത്തിരുന്നു. എമിറേറ്റിനകത്തു നിന്ന് തൊഴിലാളികൾ പുറത്തേക്ക് പോകരുതെന്നും, പുറത്ത് നിന്ന് തൊഴിലാളികൾ അബുദാബിയിലേക്ക് വരരുതെന്നും അബുദാബി സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കിയിരുന്നു. നിർമാണ മേഖലയിലെ കമ്പനികൾക്ക് ഇത് സംബന്ധിച്ച് കർശന നിർദ്ദേശമാണ് അബുദാബി നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കമ്പനികൾക്ക് പതിനായിരം ദിർഹം വരെ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നത് കമ്പനി അടച്ചു പൂട്ടുന്നതിലേക്ക് നയിക്കും Content Highlight: CoronaVirus:Workers travel restricted in Dubai


from mathrubhumi.latestnews.rssfeed https://ift.tt/3bbrbBq
via IFTTT