ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട്സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ അല്ലെങ്കിൽ ഈ മാസം 30 നുള്ളിൽ കാലാവധി കഴിയുന്ന പാസ്പോർട്ടുകൾ പുതുക്കി നൽകുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. പാസ്പോർട്ട് പുതുക്കാനുള്ളവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കോൺസുലേറ്റ്. passport.dubai@mea.gov.in എന്ന വിലാസത്തിലേയ്ക്ക് ആവശ്യത്തിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കി ഇമെയിൽ അയയ്ക്കണം. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട്പുതുക്കാൻ ആവശ്യമായ രേഖകളും ചേർത്തിരിക്കണം. ബിഎൽഎസ് കേന്ദ്രത്തിലെത്താനുള്ള നിർദ്ദേശം കോൺസുലേറ്റിൽ നിന്ന് ഇതിന് ശേഷം ലഭിക്കും. കൊവിഡ് 19 പശ്ചാത്തലത്തിൽ കോൺസുലേറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരുന്നു. അതാണിപ്പോൾ ഭാഗികമായി പുന:സ്ഥാപിച്ചിരിക്കുന്നത്. Content Highlight: Dubai Indian Consulate reinstated Passport Services
from mathrubhumi.latestnews.rssfeed https://ift.tt/3chON7y
via
IFTTT