Breaking

Wednesday, April 15, 2020

ലോക്ക്ഡൗണ്‍ മറികടക്കാന്‍ കുടുംബശാഖകളുമായി ആര്‍എസ്എസ്

ലഖ്നൗ: ലോക്ക്ഡൗണിൽ ദൈനംദിന ശാഖകൾ നടത്താനാവാത്തതിനാൽ കുടുംബശാഖകളുമായി ആർഎസ്എസ്. ലോക്ക്ഡൗൺ പ്രതിസന്ധിയെ മറികടക്കാനാണ് പരമ്പരാഗത ശൈലിയിലുള്ള ശാഖാപ്രവർത്തനത്തിന് ആർഎസ്എസ് മാറ്റം വരുത്തിയിരിക്കുന്നത്. വീടിനുള്ളിൽ കുടുംബാംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ശാഖ നടത്തുന്ന രീതിയാണ് ആർഎസ്എസ് ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബശാഖയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വീടിന്റെ ടെറസിലോ, മുറ്റത്തോ എല്ലാ ദിനവും പ്രഭാതത്തിൽ ഒത്തുചേർന്ന് വ്യായാമങ്ങൾ, യോഗ, ധ്യാനം തുടങ്ങിയ പരിശീലിക്കുകയെന്നതാണ് കുടുംബശാഖകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ തമ്മിലുള്ള മാനസിക ബന്ധം മെച്ചപ്പെടുത്താനും സമ്മർദ്ദങ്ങളെയും മറ്റും മറികടക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നതുമാണ് ഇതിന്റെ ഉദ്ദേശം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സമയത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആർഎസ്എസ് നടത്തുന്നുണ്ട്. സമൂഹ്യ അകലം പാലിക്കുന്നതിനും, ആൾക്കൂട്ടം ഒഴിവാക്കണമെന്നുമുള്ള സന്ദേശം സമൂഹത്തിനിടയിൽ തങ്ങൾ നൽകുന്നുണ്ടെന്നാണ് ലഖ്നൗവിലെ ആർഎസ്എസ് നേതാവായ ഡോ. ആർ.എസ് ഭട്നാഗർ ഇതേപ്പറ്റി വിശദീകരിക്കവെ പറയുന്നത്. അതേസമയം, കുടുംബ ശാഖയെന്ന ആശയം രാജ്യവ്യാപകമായോ എന്ന് വ്യക്തമല്ല. എന്നാൽ ആർഎസ്എസിന്റെ കണക്കുകൾ പ്രകാരം ലഖ്നൗവിൽ മാത്രം 900 കുടുംബ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ ഈ സംവിധാനം കൂടുതൽ വ്യാപിക്കുന്നുണ്ടെന്നും അവർ അവകാശപ്പെടുന്നു. Content Highlights:RSS begins Kutumb Shakhas to beat lockdown blues


from mathrubhumi.latestnews.rssfeed https://ift.tt/2Vtmxbk
via IFTTT