ലണ്ടൻ:കോവിഡ് 19 ഇടക്കിടെ തിരിച്ചു വരാൻ സാധ്യതയുള്ളതിനാൽ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ. ജേണൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.ഒറ്റത്തവണത്തെ ലോക്ക്ഡൗൺ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാൾ ഭീതിതമായിരിക്കുമെന്നുമാണ് ലേഖനം മുന്നറിയിപ്പു നൽകുന്നത്. കൊറോണക്കെതിരായ വാക്സിന്റെയും കൃത്യമായ ചികിതസയുടെയും അഭാവമുണ്ടായാൽ 2025ൽ രോഗം തിരിച്ചുവരാമെന്ന പ്രവചനവുമുണ്ട്. "രോഗബാധിതരായ മനുഷ്യരിലൂടെയും സമ്പർക്കത്തിലൂടെയുമാണ് രോഗം പകരാൻ സാധ്യത. ഇതിനെതിരേ വാകസിൻ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാൻ പര്യാപ്തമാക്കിയില്ലെങ്കിൽ ഒരു വലിയ വിഭാഗം ജനത എപ്പോൾ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണ്", ഹാർവാഡിലെ പകർച്ചവ്യാധിവിഭാഗം തലവൻ മാർക്ക്ലിപ്സിച്ച്പറയുന്നു. 2020 ലെ വേനൽ അവസാനിക്കുന്നതോടെ രോഗം അമരുമെന്ന നമ്മുടെ പ്രവചനങ്ങൾ സുസ്ഥിരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാകസിൻ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിതരീതിയിൽ കുറച്ചു കാലത്തേക്കു കൂടി തുടരുക എന്നാതാണ് പോം വഴിയെന്നും ഗവേഷകർ പറയുന്നു. ചികിത്സകളും വാക്സിനും ഉണ്ടായിരുന്നെങ്കിൽ ഇത്തരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇവയുടെയെല്ലാം അഭാവത്തിൽ നിരീക്ഷണത്തിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും 2022വരെ തുടരേണ്ടി വരും എന്ന് ഗവേഷകർ പഠനത്തിൽ വിലയിരുത്തുന്നു. വാക്സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആർജ്ജിക്കാൻ കഴിഞ്ഞാൽ ആദ്യത്തെ ഈ പൊട്ടിപ്പുറപ്പെടലോടു കൂടി അഞ്ചാറു വർഷത്തിനുള്ളിൽ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാൽ മനുഷ്യർ ആർജ്ജിച്ചെടുക്കുന്ന പ്രതിരോധം തത്കാലത്തേക്ക്മാത്രമേ ആശ്വാസം നൽകൂ. രോഗ വ്യാപനം ചാക്രികമായി സംഭവിക്കാം. ചെറു കാലഘട്ടത്തിലേക്കുള്ള ലോക്ക്ഡൗൺ ഫലം ചെയ്യില്ലെന്നും രോഗം തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും പഠനം ആവർത്തിക്കുന്നു. രോഗം ഒരുതവണ വന്നവർക്ക് അടുത്ത തവണ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് എറാസ്മസ് യൂണിവേഴ്സിറ്റി വൈറോളജി പ്രൊഫസർ മാരിയൻ കൂപ്മാൻസ് പറയുന്നത്. content highlights:Coronavirus distancing may need to continue until 2022, says studies
from mathrubhumi.latestnews.rssfeed https://ift.tt/34Cw5ET
via
IFTTT