ന്യൂഡൽഹി: കൊറോണപ്രതിരോധത്തിനായി രാജ്യത്ത് ഇറക്കുമതി ചെയ്യുന്നമെഡിക്കൽ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. സെപ്തംബർ 30വരെയാണ് തീരുവ ഒഴിവാക്കിയത്. ഇതോടെ വെന്റിലേറ്ററുകൾ, മാസ്ക്കുകൾ, കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ അടക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിലകുറയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇത്തരം മെഡിക്കൽ ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ, ആരോഗ്യസെസ് എന്നിവ ഒഴിവാക്കി- കേന്ദ്രധനകാര്യ വിഭാഗം വ്യക്തമാക്കി. നിലവിൽ വെന്റലേറ്ററുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവക്ക് 10 ശതമാനവും മാസ്ക്കുകൾക്ക് 7.5 ശതമാനവും , പിപിഇ കിറ്റുകൾക്ക് 7.5 മുതൽ 10 ശതമാനം വരെയുമാണ് കസ്റ്റംസ് തീരുവ ഈടാക്കിയിരുന്നത്. രാജ്യത്ത് കൊറോണ വൈറസ്ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. തുടർന്ന് സാമ്പിൾ പരിശോധന ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. Content Highlights:Centre exempts customs duty for covid 19 medical equipments
from mathrubhumi.latestnews.rssfeed https://ift.tt/2XoWUuF
via
IFTTT