Breaking

Friday, April 10, 2020

ലോക്ക്ഡൗണ്‍: ടോയിലറ്റ് പേപ്പര്‍ ഒളിപ്പിച്ചതിന് അമ്മയ്ക്ക് മകന്റെ മര്‍ദ്ദനം

ലോസ്ആഞ്ചൽസ്: അമിതമായി ഉപയോഗിക്കുന്നതിനെ തുടർന്ന് ടോയിലറ്റ് പേപ്പർ ഒളിപ്പിച്ചതിന്റെ പേരിൽ അമ്മയ്ക്ക് മകന്റെ മർദ്ദനം. കാലിഫോർണിയയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിനെ തുടർന്ന് കാലിഫോർണിയയിൽ ഏറ്റവുംകൂടുതൽ ഡിമാൻഡുള്ള വസ്തുവായി മാറിയിരിക്കുകയാണ് ടോയിലറ്റ് പേപ്പർ. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അഡ്രിയാൻ യാൻ എന്ന യുവാവ് അമ്മയെ മർദ്ധിച്ചത്. അഡ്രിയാൻ യാൻ അമ്മയുടെ മുഖത്തിനിടിക്കുകയായിരുന്നുവെന്ന് കാലിഫോർണിയൻ പോലീസ് അറിയിച്ചു. വിതരണം കുറഞ്ഞതിനെ തുടർന്ന് ഏറെ ഡിമാൻഡുള്ള ടോയിലറ്റ് പേപ്പർ 26-കാരനായ മകന്റെ അമിത ഉപയോഗത്തെ തുടർന്ന് ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീടുകളിൽ കുടുംബാംഗങ്ങൾക്കിടയിൽ അതിക്രമങ്ങൾ വർധിച്ചതായി പോലീസ് വ്യക്തമാക്കി. ആളുകൾക്ക് പുറത്തിറങ്ങാനാവാത്തതിന്റെ പിരിമുറുക്കമാണ് ഇതിന്റെ പ്രധാനകാരണമെന്നും അവർ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/34rSggU
via IFTTT