Breaking

Friday, April 10, 2020

ഇനി അതീവ ജാഗ്രത; ഇന്ത്യയില്‍ കോവിഡ് മൂന്നാഘട്ടത്തിലേക്ക്, സാമൂഹിക വ്യാപന സാധ്യതയ്ക്ക് തെളിവുകള്‍

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച്. ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനുമിടയിൽ 5911 സാമ്പിളുകളാണ് ഐസിഎംആർ ടെസ്റ്റ് ചെയ്തത്. ഇതിൽ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായി ഈ 104 പോസിറ്റീവ് കേസുകൾ വ്യാപിച്ച് കിടക്കുന്നത്. ആദ്യഘട്ടത്തിൽ ഐസിഎംആർ നടത്തിയ പഠനത്തിൽ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിലെ പഠനത്തിൽ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താൻ കഴിഞ്ഞത്. തീവ്രമായ ലക്ഷണങ്ങൾ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആർ പഠനം നടത്തിയത്. മാർച്ച് 14ന് മുമ്പ് ഇത്തരത്തിൽ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മാർച്ച് 15നും 21നും ഇടയിൽ 106പേരിൽ നടത്തിയ പഠനത്തിൽ 2 പേർക്കെ കോവിഡ് സ്ഥിരീകരിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീട് ഓരോ ഘട്ടത്തിലും കേസുകളിൽ വലിയ വർധനവാണുണ്ടായത്. മാർച്ച് 22നും മാർച്ച് 28നും ഇടയിൽ 2877 പേരിൽ നടത്തിയ പഠനത്തിൽ 48പേരിൽ രോഗം സ്ഥിരീകരിച്ചു. മാർച്ച് 29നും ഏപ്രിൽ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ ടെസ്റ്റുകളിൽ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോൾ അതിൽ 104(1.8%) പേർക്ക്കോവിഡ് സ്ഥിരീകരിക്കാനായി. ഇതിൽ 40 കേസുകൾക്ക്(39.2%) വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ സമ്പർക്കമോ ഇല്ല. 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിൽ നിന്നാണ് ഈ 40 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 13 കേസുകൾ ഗുജറാത്തിൽ നിന്നാണ്. തമിഴ്നാട് -5, മഹാരാഷ്ട്ര 21, കോരളം- 1 എന്നിങ്ങനെ പോകുന്നു ഐസിഎംആർ സാമ്പിളുകളിലുൾപ്പെട്ട സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ. ഈ ജില്ലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വേണം അടുത്ത ഘട്ടം പ്രവർത്തനം നടത്താൻ . ഇതിൽ രണ്ട് കേസുകൾ മാത്രമാണ് കോവിഡ് പോസിറ്റീവ് ആയ ആളുമായി സമ്പർക്കത്തിലേർപ്പെട്ടതിന്റെ ഭാഗമായി വന്നത്. ഒരു കേസ് വിദേശ യാത്ര ചെയ്തയാളുടേതായിരുന്നു ബാക്കി 59 കേസുകളുടെയും കോവിഡ് സഞ്ചാര പഥം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത് സാമൂഹിക വ്യാപനം എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. content highlights:Second ICMR report shows possible community transmission


from mathrubhumi.latestnews.rssfeed https://ift.tt/2Rnr65G
via IFTTT